ലൈബ്രറി മാനേജ്‌മെന്റ് രംഗത്തെ ലോകോത്തരമായ ഒരു സോഫ്റ്റ്‌വെയർ പാക്കേജാണ് KOHA. സ്വതന്ത്രവും തുറന്നതും (Free and Open) ആണത്. കേരളത്തിലെ കോളേജ്, യൂണിവേഴ്സിറ്റി ലൈബ്രറികളെല്ലാം ഇന്ന് കോഹയിലാണ് മാനേജ് ചെയ്യുന്നത്. യൂണികോഡിനനുസൃതമാകയാൽ പ്രാദേശികലിപികളിൽ ഗ്രന്ഥവിവരവ്യവസ്ഥകൾ നിർമ്മിക്കാൻ കോഹ പ്രാപ്തമാണ്.

മലയാളത്തിൽ ഇന്ന് ലഭ്യമായ ഏക കാറ്റലോഗ് 'MALC-Catalog'-ന്റെ വിസ്തരിച്ച പുസ്തകവിവരങ്ങളാണ് കോഹയിലുള്ളത്. വിഷയവും ഗ്രന്ഥകർത്താവും ശീർഷകവും കൂടാതെ വാല്യവും എഡിഷനും പ്രസിദ്ധീകരിച്ച വർഷവും പ്രസാധകനും ഇതിലുണ്ട്. ഉള്ളടക്കത്തെകുറിച്ചുള്ള ചെറുകുറിപ്പുകൾ പല പുസ്തകങ്ങൾക്കും ചേർത്തിരിക്കുന്നു.

സാധാരണക്കാർക്ക് വായനശാലയിലെ പുസ്തകങ്ങൾ കണ്ടെത്താൻ എളുപ്പം പിഡിഎഫ്-ലുള്ള MALC കാറ്റലോഗു തന്നെ. അത് അച്ചടിച്ച കാറലോഗിനു സമമാണ്. ഓരോ വിഷയങ്ങളിലുമുള്ള ഗ്രന്ഥവിവരങ്ങൾ അതിൽ ക്രമത്തിൽ തുടർച്ചയായി അടുക്കിവച്ചിരിക്കുന്നു. കോഹ പക്ഷെ ഗ്രന്ഥകർത്താക്കളേയും ശീർഷകങ്ങളേയും വിഷയങ്ങളേയും സവിശേഷമായി തിരയാനുള്ള ഒരു ഇൻഫർമേഷൻ സിസ്റ്റമാണ്.ഇതിലെ Advanced Seacrh ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൂടുതൽ ഉപകാരപ്രദമായിരിക്കും. ഭാവിയിലീ കോഹ ഡാറ്റാബേസേ മലയാളത്തിൽ പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളേയും ഉൾക്കൊള്ളിച്ച് വിപുലീകരിക്കേണ്ടതുണ്ട്. അതിനു പാകത്തിൽ ഇന്റർനാഷനൽ സ്റ്റാൻഡേർഡ് ആയ MARC21-ലാണ് ഇത് വ്യവസ്ഥചെയ്യപ്പെട്ടിരിക്കുന്നത്.

തിരുത്തപ്പെടേണ്ട തെറ്റുകൾ ചൂണ്ടിക്കാണിക്കുക - [email protected]. കൃത്യതയാർന്ന തിരച്ചിലിനു സഹായകമായ വിവരങ്ങൾ Catalog ടാബിൽ ക്ലിക്ക് ചെയ്യുക.

എല്ലാവർക്കും സ്വാഗതം.